ലോക്ഡൗണിന് ശേഷം സ്വകാര്യബസ്സുകള്‍ക് അനുമതി നല്‍കിയിട്ടും മെച്ചം ലഭിക്കാതെ ബസുടമകള്‍. നിലവില്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ഒന്നിടവിട്ട ദിവസങ്ങളിലെ സര്‍വ്വീസ് പ്രായോഗികമല്ലെന്നാണ് ഉടമകള്‍ പറയുന്നത്.
കോട്ടയം ജില്ലയില്‍ 30 ബസുകളില്‍ താഴെ മാത്രമേ സര്‍വീസ് നടത്തിയുള്ളൂ. പത്തനംതിട്ട ജില്ലയില്‍ ബസുകള്‍ സര്‍വീസ് നടത്തില്ലെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്തണമെന്ന നിര്‍ദ്ദേശം
പ്രായോഗികമല്ലെന്നുമാണ് ബസ് ഉടമാ സംഘത്തിന്റെ നിലപാട്.ഇടുക്കിയില്‍ 16 ബസുകള്‍ മാത്രമാണ് ഓടിയത്. പല റൂട്ടുകളിലും ഒരു ബസ് പോലും ഓടിയില്ല. കൊല്ലം ജില്ലയില്‍ അന്‍പതോളം ബസുകള്‍ മാത്രമാണ് ഓടിയത്. എറണാകുളം ജില്ലയില്‍ വളരെ കുറച്ചു ബസുകളാണു സര്‍വീസ് നടത്തിയത്.
പല റൂട്ടുകളിലും ആവശ്യത്തിനു സര്‍വീസുകളുണ്ടായിരുന്നില്ല. ഒറ്റഇരട്ട ക്രമീകരണം അപ്രായോഗികമാണെന്നു നേരത്തേ തന്നെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ 70% ബസുകളും റോഡില്‍ ഇറക്കാതിരിക്കുമ്ബോഴുള്ള ഇളവുകള്‍ തേടി
മോട്ടര്‍വാഹന വകുപ്പിനു ജി ഫോം നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പാക്കിയില്ലെങ്കില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയില്ലെന്നു ബസുടമ
സംയുക്ത സമിതി യോഗം അറിയിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ നേരില്‍ കണ്ടു പ്രതിസന്ധി ബോധിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.