24 മണിക്കൂറിനിടെ വടക്കുകിഴക്കന്‍ മേഖലയില്‍ അഞ്ച് തവണ ഭൂചലനങ്ങളുണ്ടായതായി അധികൃതര്‍. ഇതില്‍ അവസാനത്തേത് അസമിലാണ് ശനിയാഴ്ച പുലര്‍ച്ചെ 1.07ന് ഉണ്ടായത്. 4.2 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന്
നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. 30 കിലോമീറ്റര്‍ വ്യാപ്തിയില്‍ സോണിത്പൂര്‍ ജില്ലയുടെ ആസ്ഥാനമായ തേസ്പിരിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വെള്ളിയാഴ്ച പുലര്‍ച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ
രണ്ട് ഭൂചലനങ്ങള്‍ കൂടി അസമിനെ ഞെട്ടിച്ചിരുന്നു . സോണിത്പുര്‍ ജില്ല തന്നെയായിരുന്നു പ്രഭവകേന്ദ്രം. അതെ സമയം മണിപ്പൂരിലെ ചന്ദല്‍ ജില്ലയില്‍ മൂന്ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.
മേഘാലയയിലെ വെസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഞ്ചാമത്തേത്. എന്നാല്‍ , ഭൂചലനത്തില്‍ ജീവനോ സ്വത്തിനോ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതെ സമയം ഏപ്രില്‍ 28ന് അസമില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു .