Breaking News

കൊല്ലത്ത്‌ വള്ളം മറിഞ്ഞ് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി…

പടിഞ്ഞാറെ കല്ലട വലിയ പാടംചെമ്ബില്‍ ഏലായല്‍ വള്ളം മറിഞ്ഞ് കാണാതായ യുവാക്കളില്‍ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. 24-കാരനായ ആദര്‍ശിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

നേരത്തെ വലിയപാടം സ്വദേശികളായ മിഥുന്‍ നാഥി(21)ന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. വള്ളത്തില്‍ അഞ്ച്

പേരുണ്ടായിരുന്നു. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു. വ്യാപകമായ തെരച്ചിലിനെടുവിലാണ് മിഥുന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെയാണ് ആദര്‍ശിന്റെ മൃതദേഹം കണ്ടെത്തിയത്

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …