Breaking News

ജമ്മുകാശ്‌മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു…

ജമ്മുകാശ്‌മീരില്‍ ലഷ്‌കറി തയ്ബ കമാണ്ടര്‍ മുദസീര്‍ പണ്ഡിറ്റ് ഉള്‍പ്പടെ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. സൊപ്പോറില്‍ തന്ത്രേപുര ഗ്രാമത്തിലാണ് മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്.

കരസേനയും ജമ്മുകാശ്‌മീര്‍ പൊലീസും സി ആര്‍ പി എഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മൂന്നുപേരെ വധിച്ചത്. പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തിന് മൂന്ന് ദിവസം മുമ്ബാണ് താഴ്വരയില്‍

ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. അടുത്തിടെ ചില ജനപ്രതിനിധികളെ ഉള്‍പ്പടെ വധിച്ചതില്‍ കൊല്ലപ്പെട്ട മുദസീര്‍ പണ്ഡിറ്റിന് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം, സര്‍വ്വകക്ഷി യോഗത്തില്‍

പങ്കെടുക്കേണ്ടതുണ്ടോ എന്നതില്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്ന് ഫറൂഖ് അബ്‌ദുള്ള വ്യക്തമാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …