Breaking News

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് ബന്ധുക്കള്‍, മരണത്തിന് മുന്‍പ് ക്രൂര മര്‍ദനമേറ്റു

കൊല്ലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമേല്‍ കൈതോട് സ്വദേശിയായ 24കാരി ആണ് മരിച്ചത്. ഭര്‍ത്താവിന്റെ ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തിന് മുന്‍പ് യുവതിയ്ക്ക് ക്രൂര മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ യുവതി ബന്ധുക്കള്‍ക്ക് വാട്സാപ്പില്‍ അയച്ചുകൊടുത്തിരുന്നു. ഇതിനുപിന്നാലെ വീട്ടുകാര്‍ അറിഞ്ഞത് മരണവാര്‍ത്തയാണ്.

യുവതിയുടെ മരണം സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കള്‍ സ്ഥലത്തെത്തുന്നതിന് മുമ്ബ് തന്നെ മകളുടെ മൃതദേഹം വീട്ടില്‍ നിന്നും മാറ്റിയിരുന്നെന്നും മാതാപിതാക്കള്‍ പറയുന്നു.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് ഭർത്താവ്. 2020 മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം. ബന്ധുക്കളുടെ പരാതിയെക്കുറിച്ച്‌ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മനോജ് അന്വേഷിക്കും. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ കൊല്ലം റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …