രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനം ഏതാണ്ട് അവസാനിക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,256 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.
88 ദിവസങ്ങള്‍ക്കിടെ ഏറ്റവും കുറവ് പ്രതിദിന രോഗനിരക്കാണിത്. കഴിഞ്ഞ രണ്ടാഴ്‌ചകളായി പ്രതിദിന കൊവിഡ് കണക്ക് രാജ്യത്ത് ഒരു ലക്ഷത്തില്‍ താഴെയാണ്. 1422 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തത്.
78,190 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതുവരെ 2.99 കോടി പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2.88 കോടി പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്‌ച പരിശോധിച്ചത് 13.88 ലക്ഷം സാമ്ബിളുകളാണ്.
ഇതുവരെ പരിശോധിച്ചത് 39 കോടി സാമ്ബിളുകളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിദിന കൊവിഡ് കണക്കില്‍ വിവിധ സംസ്ഥാനങ്ങളില്‍ മുന്നിലുളളത് കേരളമാണ്. 11,647 കേസുകള്‍. പിന്നിലായി മഹാരാഷ്‌ട്ര (9361), തമിഴ്‌നാട് (7817), കര്‍ണാടക(4517) എന്നിവയുമുണ്ട്.