Breaking News

ആലപ്പുഴയില്‍ 19 വയസുകാരി ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; വിവാഹം കഴിഞ്ഞത് മൂന്ന് മാസം മുമ്ബ്

ആലപ്പുഴ വള്ളികുന്നത്ത് 19 വയസ്സുള്ള പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ 19 കാരിയെയാണ് ഭര്‍തൃഗൃഹത്തില്‍ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 21-നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പെൺകുട്ടിയുടെയുടെ ഭര്‍ത്താവ് സൈനികനാണ്. നിലവില്‍ ഇയാള്‍ ഉത്തരാഖണ്ഡിലാണ് ഉള്ളത്. രാവിലെ 11.30-യോടെയാണ് പെൺകുട്ടിയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്.

ഭര്‍തൃമാതാവാണ് പെൺകുട്ടിയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്നാണ് അവര്‍ നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് തൊട്ടടുത്തുള്ളവരെയെല്ലാം വിളിച്ച്‌ വരുത്തിയ ശേഷം തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവസമയത്ത് ഭര്‍തൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുത്ത ദിവസങ്ങളിലാണ് വിവാഹത്തിന്റെ

ലീവ് കഴിഞ്ഞ ശേഷം സൈനികനായ ഭർത്താവ് തിരികെ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. എന്താണ് മരണത്തിന് പിന്നിലെന്നതടക്കം വിശദമായി പരിശോധിച്ച ശേഷം മാത്രമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …