Breaking News

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് നീളുമോ? ലോക്ഡൗണ്‍ കൂടുതല്‍ ഇളവുകള്‍…

സംസ്ഥാനത്ത് ലോക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോഗത്തിലായിരിക്കും തീരുമാനം.

അതേസമയം, തിയേറ്ററുകളും മാളുകളും തുറക്കുന്നത് ഇനിയും വൈകുവാനാണ് സാധ്യത. ആരാധനാലയങ്ങള്‍ തുറക്കാന്‍ മത-സാമുദായിക സംഘടനകളും പ്രതിപക്ഷവും ശക്തമായ സമ്മര്‍ദമാണ് ഉയര്‍ത്തുന്നത്.

ബാറുകളും ബിവറേജുകളും തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തതിനാലാണ് വിമര്‍ശനം. ശക്തമായ കോവിഡ് പ്രോടോക്കോള്‍ നിശ്ചയിച്ച്‌ ഒരേ സമയം കുറച്ചാളുകളെ മാത്രം പ്രവേശിപ്പിക്കുന്ന രീതിയില്‍ ഇളവുകള്‍ നല്‍കുന്നത് സര്‍കാര്‍ പരിഗണനയിലുണ്ട്.

ആളുകള്‍ കൂടുന്ന തിയേറ്ററുകളും മാളുകളും തുറക്കുന്നത് നീളും. ജിമ്മുകളും പാര്‍ക്കുകളും ബീച്ചുകളും തല്‍സ്ഥിതി തുടരാനാണ് സാധ്യത. എന്നാല്‍ ആഭ്യന്തര ടൂറിസം, ജിമ്മുകള്‍ എന്നിവ തുറക്കണമെന്ന ആവശ്യം ശക്തമാണ്.

ബസ് സെര്‍വീസടക്കം അന്തര്‍ജില്ലാ യാത്രകള്‍ക്ക് പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും. കടകള്‍ തുറക്കുന്നതിന് സമയം നീട്ടി നല്‍കാനിടയുണ്ട്. നിലവില്‍ 7 മണി വരെ മാത്രം പ്രവര്‍ത്തിക്കാനനുമതി നല്‍കുന്നത് ഹോട്ടലുകളടക്കം

കടയുടമകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇത് നീട്ടി നല്‍കണമെന്ന ആവശ്യം ശക്തമാണ്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയ സാഹചര്യത്തിലാണ്

കൂടുതല്‍ ഇളവുകള്‍ ഏര്‍പെടുത്തുന്നത്. അതേസമയം, സംസ്ഥാനത്ത് വ്യാപനശേഷി കൂടിയ ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദം ആശങ്കയുണ്ടാക്കുന്നുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …