സംസ്ഥാനത്തെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ തീരുമാനാമയില്ല. ബാറുടമകളുടെ സംഘടന പ്രതിനിധികളുമായി നികുതി സെക്രട്ടറിയും ബവ്‌കോ എംഡിയും ചര്‍ച്ച നടത്തിയെങ്കിലും
അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണിത്. വെയര്‍ഹാസ് മാര്‍ജിന്‍ കൂട്ടിയതിനാല്‍ മദ്യത്തിന്റെ പാഴ്‌സല്‍ വില്‍പ്പന നഷ്ടമാണെന്നാരോപിച്ചാണ് ബാറുകള്‍ അടച്ചിട്ടത്. പരാതിയില്‍ കഴമ്ബുണ്ടെങ്കിലും
സര്‍ക്കാര്‍ തലത്തിലുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് ബാറുടമകളെ അറിയച്ചു. നഷ്ടം സഹിച്ച് മദ്യവില്‍പ്പനയില്ലെന്ന് ബാറുടമകളും നിലപാടെടുത്തതോടെയാണ്
ബാറുകള്‍ തുറക്കില്ലെന്ന് വ്യക്തമായത്. അതേസമയം സംസ്ഥാനത്ത് ബെവ്‌കോ ഔട്ട് ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY