സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചതിന് പിന്നാലെ പതിനേഴുകാരന്റെ കൈ മുറിച്ചു മാറ്റി. കൈയ്യില്‍ വിഷാംശം കണ്ടെത്തിയതോടെയാണ് കൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ബംഗളൂരുവിലെ ചാമരാജ്‌പേട്ടിലാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെയാണ് പതിനേഴുകാരന്റെ കയ്യില്‍ സുഹൃത്ത് മയക്കുമരുന്ന് കുത്തിവെച്ചത്. വോളിബോള്‍ കോച്ച് കൂടിയായ സുഹൃത്ത് വെള്ളത്തില്‍ ഗുളിക കലക്കി
കയ്യില്‍ കുത്തിവെയ്ക്കുകയായിരുന്നു. എന്നാല്‍ നാല് ദിവസത്തിനകം കൈ വീര്‍ക്കുകയും നീര് വരികയും ചെയ്തു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കയ്യില്‍ വിഷാംശം ഉളളതായി കണ്ടെത്തിയത്.
ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യാന്‍ കൈ മുറിച്ചുമാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്നാണ് ശസ്ത്രക്രിയയിലൂടെ കൈ നീക്കം ചെയ്തത്. കുട്ടിയെ കൊലപ്പെടുത്താന്‍ വേണ്ടിയാണോ
സുഹൃത്ത് വിഷം കുത്തിവെച്ചത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ കുട്ടിയുടെ വീട്ടുകാര്‍ വോളിബോള്‍ കോച്ചിനെതിരെ പരാതി നല്‍കി. എന്നാല്‍ പോലീസ് ഇയാളെ മറ്റൊരു കേസില്‍ അറസ്റ്റ്
ചെയ്തിരിക്കുകയാണ്. വാഹന മോാഷണക്കേസിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. എന്ത് വിഷമാണ് കുട്ടിയുടെ കയ്യില്‍ കുത്തിവെച്ചതെന്ന് പരിശോധിച്ചു വരിയാണെന്ന് അധികൃതര്‍ അറിയിച്ചു.