സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ 15 കാരിയെ വീട്ടുകാര്‍ ഒന്നരലക്ഷം രൂപക്ക് 35 കാരന് വിറ്റു. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ധര്‍മപുരി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കഴിഞ്ഞയാഴ്ച സഹോദരി ഭര്‍ത്താവിനൊപ്പം 15 കാരി ഗുജറാത്തിലേക്ക് പോയിരുന്നു.
ഇതോടെ ഗ്രാമത്തില്‍ പഞ്ചായത്ത് വിളിച്ചുചേര്‍ത്തു. 15 കാരിക്ക് തന്‍റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് മൂത്ത സഹോദരി ആരോപിക്കുകയും ചെയ്തു. ഇതോടെ പഞ്ചായത്തില്‍നിന്നുള്ള നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ 15കാരിയെ മന്നവര്‍
സ്വദേശിയായ 35കാരന് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും ജില്ല ചൈല്ഡ്ലൈന് അംഗമായ പങ്കജ് ജെയിന്‍ വ്യക്തമാക്കി. വില്‍പ്പനക്ക് കുടുംബം ഒന്നരലക്ഷത്തിന്‍റെ കരാര്‍ ഉറപ്പിച്ചിരുന്നു.
ആദ്യ ഗഡുവായി 5000 രൂപ പഞ്ചായത്ത് തലവന് കൈമാറുകയും ചെയ്തു. 5000 രൂപ സാമൂഹിക ചടങ്ങുകള്‍ക്കായും മാറ്റിവെച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിനും കുറച്ച് പണം കൈമാറിയിരുന്നതായി ജില്ല
പൊലീസ് സൂപ്രണ്ട് ആദിത്യ പ്രതാപ് സിങ് വ്യക്തമാക്കി. പെണ്‍കുട്ടിയെ ജില്ല ശിശുക്ഷേമ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി കൗണ്‍സലിങ്ങിന് വിധേയമാക്കി. കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക്
മാറ്റിയതായും പെണ്‍കുട്ടിക്ക് തുടര്‍ന്ന് പഠിക്കാനാണ് ആഗ്രഹമെന്നും കൂടാതെ സഹോദരി ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും പറഞ്ഞതായി ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.