സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ തുടരും. ഈ ദിവസങ്ങളില്‍ പൊതുഗതാഗതം ഉണ്ടാകില്ല. ഭക്ഷ്യോല്‍പന്നങ്ങള്‍,
പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, മീന്‍, ഇറച്ചി, പഴം, പച്ചക്കറി തുടങ്ങിയ അവശ്യ സേവനങ്ങള്‍, ബേകറി, ആരോഗ്യ സേവനങ്ങള്‍ എന്നിവ മാത്രമേ അനുവദിക്കൂ. ഈ രണ്ട് ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്ന
പരീക്ഷകള്‍ക്കും മാറ്റം ഉണ്ടാവില്ല. കെഎസ്‌ആര്‍ടിസി പരിമിത സെര്‍വീസുകള്‍ നടത്തും. ഹോട്ടേലുകളില്‍ പാഴ്സല്‍ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ഹോട്ടേലുകള്‍, റെസ്റ്റോറന്റുകള്‍,
ബേകെറികള്‍ എന്നിവ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.കള്ളു ഷാപുകളും രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ.തുറക്കും. നിര്‍മാണമേഖലയിലുള്ളവര്‍ക്കു കോവിഡ് മാനദണ്ഡങ്ങള്‍
പാലിച്ചു പ്രവര്‍ത്തിക്കാം. നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടുത്ത പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആര്‍) കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സമ്ബൂര്‍ണ ലോക്ഡൗണ്‍. തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ തുടരും.