Breaking News

പെൺകുട്ടികള്‍ക്ക് വിവാഹ സമ്മാനമായി നല്‍കുന്നതെല്ലാം അവരുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യണം കെ.കെ.ശൈലജ…

പെൺകുട്ടികള്‍ക്ക് വിവാഹ സമ്മാനമായി നല്‍കുന്നതെല്ലാം റജിസ്റ്റര്‍ ചെയ്യണമെന്ന് കെ.കെ.ശൈലജ എംഎല്‍എ. പെണ്‍കുട്ടിയുടെ അനുമതിയില്ലാതെ വിവാഹ സമ്മാനം

ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും ശൈലജ പറഞ്ഞു. സ്ത്രീധനത്തിനെതിരായി തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പരിപാടിയിലായിരുന്നു കെ.കെ.ശൈലജയുടെ പ്രസ്താവന.

സ്ത്രീകള്‍ക്കു സമൂഹത്തില്‍‌ തുല്യത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. സമൂഹത്തിനകത്ത് സമ്ബത്തിനും സുഖലോലുപതയ്ക്കുമുള്ള ഒരു തരം ആര്‍ത്തി വര്‍‌ധിച്ചുവരികയാണ്.

കുടുംബത്തില്‍ ജനാധിപത്യം ഉണ്ടാകുമ്ബോഴേ സ്ത്രീധന സമ്ബ്രദായം നമുക്ക് അവസാനിപ്പിക്കാന്‍ സാധിക്കൂവെന്നും കെ.കെ. ശൈലജ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …