സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 34കാരനായ ഡോക്ടര്‍ അറസ്റ്റില്‍. അസമിലെ ദിബ്രുഗഢ് ജില്ലയിലാണ് സംഭവം. ദിബ്രുഗഢ് ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു
പ്രതിയായ ഡോ. നയന്‍ ജ്യോതി ദേഖ പ്രാക്ടീസ് ചെയ്തിരുന്നത്. ഇതേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന യുവതിയെ ബുധനാഴ്ച രാത്രിയില്‍ കാബിനില്‍ വെച്ച് ബാലത്സംഗം ചെയ്തതായാണ്
പരാതി. ദാദ്ര നാഗര്‍ ഹവേലി സ്വദേശിയാണ് പരാതിക്കാരിയായ യുവതി. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഡോക്ടറെ അറസ്റ്റ് ചെയ്തതായി ദിബ്രുഗഢ് പൊലീസ് സൂപ്രണ്ട് ശ്വേതങ്ക് മിശ്ര പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY