രാജ്യത്ത് 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റ് മുതല്‍ വാക്സിന്‍ നല്‍കുമെന്ന് ഐസിഎംആര്‍. മൂന്നാം തരംഗം രാജ്യത്ത് ഉടനുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും അതിനാല്‍
വാക്സിനേഷന് ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിക്കുമെന്നും ഐസിഎംആര്‍ കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എന്‍.കെ അറോറ പറഞ്ഞു. ജുലൈ അവസാനത്തോടെയോ ആഗസ്റ്റോടെയോ
12-18 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന്‍ കുത്തിവയ്‌പ്പ് തുടങ്ങാമെന്നാണ് കരുതുന്നതെന്നും അറോറ വ്യക്തമാക്കി. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് കൊവിഡിനെതിരായ പോരാട്ടത്തില്‍ വഴിത്തിരിവാകുമെന്ന് എയിംസ്
മേധാവി ഡോ രണ്‍ദീപ് ഗുലേറിയ പറഞ്ഞു. സ്കൂളുകള്‍ തുറക്കുന്നതിനും കുട്ടികള്‍ക്ക് പുറത്തിറങ്ങി മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും അത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ ഉപയോഗിച്ച് 12 മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ നടത്തിയ രണ്ടും, മൂന്നും ഘട്ട പരീക്ഷണത്തിന്റെ റിസള്‍ട്ട് സെപ്റ്റംബറില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫൈസര്‍ വാക്സിന് അതിനു മുമ്ബ് അനുമതി ലഭിച്ചാല്‍ അതും കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കും. രാജ്യത്ത് 12 മുതല്‍ 18 വയസ് പ്രായത്തിനിടയിലുള്ള 13 മുതല്‍ 14 കോടി കുട്ടികളുണ്ടെന്നാണ് കണക്കുകൂട്ടല്‍. ഇവര്‍ക്ക് നല്‍കുന്നതിനായി 25 മുതല്‍ 26 കോടി ഡോസ് വാക്സിന്‍ വേണ്ടി വന്നേക്കാമെന്ന് നീതി ആയോഗ് അംഗം ഡോ വികെ പോളും വ്യക്തമാക്കി.