അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികള്‍ക്കെതിരെ ഓലമടല്‍ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം. ഓല കൂട്ടിയിട്ടാല്‍ പിഴ ഈടാക്കാനുള്ള ഉത്തരവിനെതിരെയാണ് ദ്വീപ് നിവാസികളുടെ വേറിട്ട പ്രതിഷേധം.
ഇതിനിടെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് ദ്വീപ് ഭരണകൂടം. രാവിലെ 9 മുതല്‍ 10 മണി വരെ ഒരു മണിക്കൂര്‍ നേരമാണ് ദ്വീപ് നിവാസികള്‍ പ്രതിഷേധിച്ചത്.
എല്ലാ ദ്വീപില്‍ നിന്നുള്ള ജനങ്ങളും സമരത്തില്‍ പങ്കെടുത്തു. ഓലയും മടലും ശേഖരിച്ച് അതിന്റെ മുകളില്‍ ഇരുന്നായിരുന്നു പ്രതിഷേധം. മാലിന്യ സംസകരണത്തിന് അഡ്മിനിസ്‌ട്രേഷന്‍ സംവിധാനമൊരുക്കണമെന്നും
ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടി മറ്റ് ദ്വീപുകളിലും നടപ്പാക്കാനൊരുങ്ങുകയാണ് ഭരണകൂടം. കഴിഞ്ഞ ദിവസം കവരത്തി ദ്വീപിലെ
102 വീടുകള്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ കത്ത് നല്‍കിയിരുന്നു. കടല്‍തീരത്തിന് 20 മീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വീടുകളും ഷെഡുകളും പൊളിച്ചു നീക്കുകയാണ് ലക്ഷ്യം.