ബേപ്പൂര്‍ – അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് കൊച്ചിയില്‍ നിന്നുള്ള തീരദേശ കപ്പല്‍ സര്‍വീസ് ആരംഭിച്ചു. സര്‍വ്വീസിന്റെ ഉദ്‌ഘാടനം ഓണ്‍ലൈനില്‍ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി നിര്‍വഹിച്ചു.
എം വി ഹോപ്പ് സെവന്‍ എന്ന കപ്പലാണ് സര്‍വീസ് തുടങ്ങിയത്, ഗുജറാത്തില്‍ നിന്നും എത്തിയ അരി, ഗോതമ്ബ്, ഉപ്പ്, നിര്‍മ്മാണസാമഗ്രികള്‍, സിമന്റ് എന്നിവയാണ് ആദ്യ യാത്രയില്‍ കയറ്റി അയച്ചത്.
വിദേശത്തു നിന്നും വിവിധ ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നും കൊച്ചിയില്‍ വന്നിറങ്ങുന്ന കണ്ടെയ്‌നറുകള്‍ കുറഞ്ഞ ചിലവില്‍ വടക്കന്‍ജില്ലകളില്‍ എത്തിക്കാന്‍ കഴിയുമെന്നതാണ് സര്‍വീസിന്റെ നേട്ടം.
വരും ദിവസങ്ങളില്‍ കൊല്ലത്തേക്ക് കശുവണ്ടി കണ്ടൈനറുകളുമായി കപ്പല്‍ സര്‍വീസ് നടത്തും. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടു സര്‍വീസ് വീതമാണ് നടത്തുക. റോഡ് മാര്‍ഗമുള്ള
ചരക്കുനീക്കത്തെ കാള്‍ 30 ശതമാനം നിരക്ക് ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കൊച്ചി തുറമുഖ ട്രസ്റ്റും നിലവില്‍ നിരക്കുകളില്‍ ഇളവ് പ്രഖ്യപിച്ചിട്ടുണ്ട്.