കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‍മെന്റുകൾ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു.
ചികിത്സാ നിരക്കിന്റെ കാര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ചർച്ച തുടരുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഉത്തരവിലെ പിഴവുകൾ തിരുത്താൻ സർക്കാർ സാവകാശം
തേടി. മുറി വാടക സംബന്ധിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താൻ 10 ദിവസം സാവകാശം വേണമെന്നാണ് സർക്കാർ ആവശ്യം.
അതേസമയം, കൊവിഡ് ചികിത്സാ പരിഷ്കരണം നടപ്പാക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് ജൂലൈ 8 വരെ നീട്ടി.
NEWS 22 TRUTH . EQUALITY . FRATERNITY