Breaking News

‘കച്ചവടമല്ല കല്യാണം’; സ്​ത്രീധനത്തിനെതിരെ കാമ്ബയിനുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍…

സ്​ത്രീധനത്തിനെതിരെ കാമ്ബയിനുമായി പ്രതിപക്ഷനേതാവ്​ വി.ഡി.സതീശന്‍​. കച്ചവടമല്ല കല്യാണം എന്ന പേരിലാണ്​ കാമ്ബയിന്‍ അവതരിപ്പിച്ചത്​. ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ്​ അദ്ദേഹം പുതിയ കാമ്ബയിന്‍ പ്രഖ്യാപിച്ചത്​.

സ്ത്രീധനത്തിന്‍റെ പേരില്‍ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരില്‍ പ്രബുദ്ധ കേരളം അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍

സ്ത്രീധനം നല്‍കി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെണ്‍കുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണമെന്ന്​ വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

വി.ഡി.സതീശന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

സ്ത്രീധനത്തിന്‍റെ പേരില്‍ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരില്‍ പ്രബുദ്ധ കേരളം അപമാനഭാരത്താല്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്.

വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി അവര്‍ക്ക് വീണ്ടും ഭാരമാകരുത് എന്ന് കരുതിയാണ് പല പെണ്‍കുട്ടികളും ആത്മഹത്യയില്‍ അഭയം തേടുന്നത്. പിന്നെ പ്രതിസന്ധികള്‍ ഒറ്റക്ക് നേരിടാന്‍ കഴിയാത്തത് കൊണ്ടും…

അവര്‍ ദുര്‍ബലകളല്ല. സമൂഹമാണ് അവര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും കൊടുക്കേണ്ടത്. കച്ചവടമല്ല കല്യാണം. സ്ത്രീധനം നല്‍കി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെണ്‍കുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണം.

മകള്‍ക്കൊപ്പം എന്ന ഈ കാമ്ബയിന്‍ പൊതു സമൂഹം ഏറ്റെടുക്കും എന്നാണ്​ പ്രതീക്ഷയെന്നും വി.ഡി.സതീശന്‍ ഫേസ്​ബുക്കില്‍ കുറിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …