ഇന്ധനവില സർവകാല റെക്കോർഡിൽ തുടരുന്നതിനിടെ പാചകവാതക വിലയും കുതിക്കുന്നു. ഗാര്‍ഹിക സിലണ്ടറിന് 25.50 രൂപ ഇന്ന് വർധിപ്പിച്ചു.
ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു.
വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും.
പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് പാചക വാതകവിലയിലെ ഇരുട്ടടി. ജൂൺ മാസം 17 തവണ പെട്രോള്‍,
ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. അതേസമയം, ഇന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില സർവകാല റെക്കോർഡിൽ തുടരുകയാണ്. ബുധനാഴ്ചയും ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല.
NEWS 22 TRUTH . EQUALITY . FRATERNITY