Breaking News

ജൂലൈ 10 ന് നടത്താനിരുന്ന ഡ്രൈവർ പരീക്ഷ മാറ്റിവെച്ചതായി പിഎസ്‍സി; പുതുക്കിയ തീയതി പ്രഖ്യാപിച്ചു…

വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ നിയമനത്തിന് ജൂലായ് പത്തിന് നടത്താനിരുന്ന ഒ.എം.ആര്‍. പരീക്ഷ മാറ്റിയതായി പി.എസ്.സി. ഓഗസ്റ്റ് 17 ആണ് പുതുക്കിയ തീയതി. പുതിയ അഡ്മിഷന്‍ ടിക്കറ്റ്

ഓഗസ്റ്റ് മൂന്നു മുതല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കുും. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണായതിനാലാണ് പരീക്ഷ മാറ്റിയത്.

14 ജില്ലകളിലുമായി 50,000-ത്തോളംപേര്‍ എഴുതുന്ന വലിയ പരീക്ഷയാണിത്. ജൂലായില്‍ നേരത്തേ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും. രണ്ടരമാസത്തിനുശേഷം ജൂലായ് ഒന്നിനാണ് പരീക്ഷകള്‍

പി.എസ്.സി. പുനരാരംഭിക്കുന്നത്. അന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷ നടത്തും. ഡ്രൈവര്‍ പരീക്ഷ മാറ്റിയതോടെ 29 പരീക്ഷകള്‍ ജൂലായില്‍ നടത്തണം. സംഗീത കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഡാന്‍സ് (കേരളനടനം) റാങ്ക്പട്ടിക തയ്യാറാക്കാന്‍ അഭിമുഖം നടത്തുമെന്നും കമ്മീഷന്‍ തീരുമാനിച്ചു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …