Breaking News

പൊലീസ് ഉദ്യോഗസ്ഥന്റെ ആ ബുദ്ധിയില്‍ ചുരുളഴിഞ്ഞത് ഒരു കൊലപാതകം; വഴിത്തിരിവായത് ബൈകിന്റെ ട്രാഫിക് നിയമലംഘന ചലാന്‍; അപൂര്‍വ കുറ്റാന്വേഷണ മികവിന് സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി

45 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളിലേക്കെത്താന്‍ പൊലീസിന് തുമ്ബായത് ട്രാഫിക് ചലാന്‍. പൂനെ ചക്കനിലെ ആലന്തി ഘട്ടില്‍ പാതയോരത്ത് 2021 നവംബര്‍ 30 നാണ് മൃതദേഹം കണ്ടെത്തിയത്.

പൂനെയിലെ ഹവേലി പ്രദേശത്ത് ഇന്ദ്രായണി നഗര്‍, ദേഹു ഫാട്ട – മോഷി റോഡില്‍ താമസക്കാരനും വാഷിം ജില്ല സ്വദേശിയുമായ രാധേഷ്യം സുഭാഷ് രതി (45) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പൂനെ ജില്ലയിലെ പൃഥ്വിരാജ് നംദാസ് (19), തേജസ് സന്തോഷ് ലോന്ദെ എന്നിവരെ കഴിഞ്ഞ ദിവസം ആലന്തി പൊലീസ് അറസ്റ്റ് ചെയ്തു.

2021 നവംബര്‍ 26 ന് രാത്രി 11 മണിക്ക് സുഭാഷ് ജോലിക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹം തിരിച്ചെത്തിയില്ല. തുടര്‍ന്ന് പൊലീസ് മിസിംഗ് കേസ് റെജിസ്റ്റര്‍ ചെയ്തു. പിന്നീട് നവംബര്‍ 30 ന് ഇദ്ദേഹത്തിന്റെ മൃതദേഹം ലഭിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഇയാളുടെ ബൈകും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടതായി മനസിലായി.

തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങളും ഫോണ്‍ ലൊകേഷനും അടക്കം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ‘മറ്റെല്ലാ വഴികളും അവസാനിച്ചപ്പോള്‍, സബ് ഇന്‍സ്പെക്ടര്‍ വിജയ് ജഗ്ദലെ, സുഭാഷിന്റെ ഉടമസ്ഥതയിലുള്ള ബൈകിന്റെ ട്രാഫിക് നിയമലംഘനങ്ങളുടെ ചലാന്‍ പരിശോധിക്കാന്‍ തുടങ്ങി.

അങ്ങനെ 2021 ഡിസംബര്‍ മൂന്നിന്, സുഭാഷിന്റെ വാഹനത്തിന് ഒരു ട്രാഫിക് ലംഘന ചലാന്‍ പുറപ്പെടുവിച്ചതായി കണ്ടെത്തി. ആ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് പേര്‍ അതേ വാഹനത്തില്‍ പോവുന്നത് കണ്ടു. ചിത്രത്തില്‍ മുഖങ്ങള്‍ ഭാഗികമായി മാത്രമായിരുന്നു പതിഞ്ഞിരുന്നത്.

അതിനാല്‍ 150 സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു’ – പൊലീസ് പറഞ്ഞു. ഫെബ്രുവരി 11 ന് ബൈകില്‍ കണ്ട മൂന്ന് പേരില്‍ ഒരാള്‍ ചക്കനിലെ നാനേകര്‍ വസ്തി പ്രദേശത്തുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

‘ചോദ്യം ചെയ്യലില്‍, താനും സുഹൃത്തും കൂടി സുഭാഷിന്റെ 2,000 രൂപയും മൊബൈല്‍ ഫോണും ബൈകും കൊള്ളയടിച്ചതായി ഇയാള്‍ വെളിപ്പെടുത്തി. സുഭാഷ് എതിര്‍ത്തപ്പോള്‍ പ്രതികള്‍ കല്ലും ഇരുമ്ബ് വടിയും കൊണ്ട് തലയ്ക്കടിച്ചു. കൊലപ്പെടുത്തി, മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു’ – പൊലീസ് പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …