Breaking News

വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കും; വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഏന്ത്..??

വൈദ്യുതി ബില്‍ കുടിശ്ശിക അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിഛേദിക്കും എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാ വിരുദ്ധം. ഇത്തരത്തില്‍ കണക്ഷന്‍ വിഛേദിക്കാനുള്ള

ഒരു തീരുമാനവും സര്‍ക്കാര്‍ തലത്തില്‍ എടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ മേയ് അഞ്ചാം തീയതിയിലെ പത്രസമ്മേളനത്തില്‍ കെ എസ് ഇ ബിയുടെ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കും

എന്ന് അറിയിച്ചിരുന്നു. ഇതാണ് നിലവിലെ സ്ഥിതി. കുടിശ്ശികയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ നിലവില്‍ വൈദ്യുതി വിഛേദിക്കണ്ട എന്നുള്ള കാര്യത്തില്‍ മാറ്റം വരുത്തുന്നതില്‍

സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂ. അതുവരെ നിലവിലുള്ള സ്ഥിതി തുടരാനാണ് തീരുമാനം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …