രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം മദ്യാശാലകള്‍ വീണ്ടും തുറന്നത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങള്‍. കോയമ്ബത്തൂരിലാണ് സംഭവം. മദ്യശാലകളുടെ മുമ്ബില്‍ തേങ്ങയുടക്കുകയും പടക്കം പൊട്ടിച്ചാണ് സന്തോഷം പങ്കിട്ടത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 4000 ത്തില്‍ താഴെ ആയതോടെ ഈ 11 ജില്ലകളിലും മദ്യാശാലകള്‍ തുറക്കാമെന്നായി.
അതേസമയം മദ്യശാലകള്‍ തുറക്കാനുള്ള ഡി.എം.കെ സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തി. സാമൂഹിക അകലം കൃത്യമായി പാലിച്ച
ശേഷമാണ് മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മാസ്ക് ധരിക്കാത്തവര്‍ക്ക് മദ്യം നല്‍കുന്നില്ലെന്നും പറഞ്ഞാണ് സര്‍ക്കാര്‍ വിമര്‍ശനങ്ങളെ നേരിട്ടത്.