ലോകം ആവേശത്തോടെ കാത്തുനില്‍ക്കുന്ന പോരാട്ടത്തില്‍ നാളെ ബ്രസീലും അര്‍ജന്‍റീനയും ഇറങ്ങുമ്പോള്‍ മാറക്കാന മൈതാനത്ത് എത്ര പേര്‍ വേണമെങ്കിലും എത്തേണ്ടതായിരുന്നു. കോവിഡ് എല്ലാ
പ്രതീക്ഷകളും കെടുത്തി കുതിക്കുന്ന സാഹചര്യത്തില്‍ എല്ലാം താളംതെറ്റിയെങ്കിലും ഫൈനല്‍ കാണാന്‍ 10 ശതമാനം പേര്‍ക്ക് പ്രവേശനം നല്‍കാനാണ് തീരുമാനം. 78,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള മാറക്കാനയില്‍ 7,800 പേര്‍ക്കാകും പ്രവേശനം നൽകുക.
ഓരോ ടീമിനും 2,200 ആരാധകരെ പ്രവേശിപ്പിക്കാന്‍ ടിക്കറ്റ് നല്‍കും. ബ്രസീലിലുള്ള അര്‍ജന്‍റീന ആരാധകര്‍ക്ക് ടിക്കറ്റ് നല്‍കാനാണ് അര്‍ജന്‍റീന ടീമിന്‍റെ തീരുമാനം. ആവശ്യമായ പ്രതിരോധ നടപടികള്‍ പാലിച്ചാകും
പ്രവേശനം അനുവദിക്കുക. അകത്ത് കടക്കുന്നതിന് 48 മണിക്കൂര്‍ മുമ്ബ് എടുത്ത കോവിഡ് പരിശോധന നെഗറ്റീവ് ഫലം കാണിക്കണം. അകത്ത് സാമൂഹിക അകലം പാലിക്കണം. ജൂണ്‍ 13ന് ബ്രസീലിയയില്‍ ആരംഭിച്ച ടൂര്‍ണമെന്‍റിന് നാളെ ഫൈനലോടെ തിരശ്ശീല വീഴുകയാണ്.