എല്ലാ വര്‍ഷവും ജൂലൈ പതിനാറാം തിയതി ലോക സര്‍പ്പദിനമായാണ് ആചരിക്കുന്നത്. ലോകത്ത് കാണപ്പെടുന്ന വിവിധതരം പാമ്ബുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും
ജൈവമണ്ഡലത്തില്‍ അവ വഹിക്കുന്ന ഒഴിച്ചുകൂടാനാവാത്ത പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയുമാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
3,500 ലധികം ഇനം പാമ്ബുകളാണ് നമ്മുടെ ഭൂമിയിലുള്ളത്. അതില്‍ 600 ഓളം ഇനങ്ങള്‍ വിഷമുള്ളവയാണ്. നിര്‍ഭാഗ്യവശാല്‍, നീളമേറിയ പാമ്ബുകള്‍ക്കാണ് ഏറ്റവും കൂടുതല്‍
വിഷമുള്ളതെന്നാണ് ആളുകളുടെ ധാരണ. എന്നാല്‍ ഇത് തെറ്റാണ്. എല്ലാ വലിപ്പത്തിലുള്ള പാമ്ബുകളിലും വിഷമുള്ളവയും ഇല്ലാത്തവയുമുണ്ട്.
കൂടുതലായ് അറിയാൻ വീഡിയോ കാണുക :