എണ്ണയുമായി പോയ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് 13 പേര്‍ വെന്തുമരിച്ചു. കിസുമു- ബുസിയ ഹൈവേയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. വാഹനം മറിഞ്ഞയുടന്‍ എണ്ണയൂറ്റാനായി സമീപ വാസികള്‍ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നു.
അതിനിടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ടാങ്കറും പരിസരവും അഗ്നിഗോളമായി. ഇതിനിടയില്‍പെട്ടാണ് 13 പേര്‍ മരണത്തിന് കീഴടങ്ങിയത്. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലര്‍ക്കും പൊള്ളലേറ്റ പരിക്ക് സാരമുള്ളതാണ്.
കുട്ടികളും ദുരന്തത്തിനിരയായവരില്‍ പെടും. മരണസംഖ്യ ഉയരുമെന്ന് പൊലീസ് അറിയിച്ചു. അഗ്നിബാധ അണക്കാന്‍ രക്ഷാസേന മണിക്കൂറുകള്‍ കഴിഞ്ഞാണ് എത്തിയത്. എണ്ണ ടാങ്കര്‍ മറിഞ്ഞ വിവരമറിഞ്ഞ്
വന്‍ജനാവലിയാണ് പരിസരത്ത് തടിച്ചുകൂടിയത്. ഇതിനിടെ നിരവധി പേര്‍ എണ്ണയൂറ്റാന്‍ തിരക്കുകൂട്ടി. അതിനിടെയായിരുന്നു പൊട്ടിത്തെറിയും അഗ്നിബാധയും. പരിസരത്ത് നിരവധി മോട്ടോര്‍ബൈക്കുകളും കത്തിയമര്‍ന്നു.
NEWS 22 TRUTH . EQUALITY . FRATERNITY