തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്പ തട്ടിപ്പ് നടന്നുവെന്ന് സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്.
ആക്ടിങ് സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് നടപടി. 46 പേരുടെ ആധാരങ്ങളിലെടുത്ത വായ്പ ഒരു അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് അധികൃതരോട് സഹകരണ ജോയിന്‍റ് രജിസ്ട്രാര്‍ വിശദീകരണം തേടിയിട്ടുണ്ട്.
വിശദീകരണം കിട്ടുന്ന മുറക്ക് തുടര്‍നടപടിയെടുക്കും. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്. പെരിഞ്ഞനം സ്വദേശി കിരണ്‍ എന്നയാളുടെ അക്കൗണ്ടിലേക്ക്
മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. ഭീമമായ തട്ടിപ്പ് സഹകരണ ജോയിന്‍റ് രജിസ്ട്രാര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഭരണസമിതിക്കെതിരായ നടപടികള്‍ക്ക് സാധ്യതയുണ്ട്.