പ്രമുഖ ചലച്ചിത്ര നടന് കെ.ടി.എസ്. പടന്നയില്‍ (88) അന്തരിച്ചു. തൃപ്പുണിത്തുറയില്‍ വച്ചായിരുന്നു അന്ത്യം. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കെ.ടി.എസ്. പടന്നയില്‍. രണ്ട് പതിറ്റാണ്ടിലേറെ മലയാള സിനിമയില്‍ സജീവമായിരുന്ന നടനാണ് വിടവാങ്ങിയത്.
നാടക ലോകത്ത് നിന്നാണ് പടന്നയില്‍ സിനിമയില്‍ എത്തുന്നത്. സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാള്‍ എന്ന നാടകത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ആദ്യചുവടുവയ്പ്.
രാജസേനന് സംവിധാനം ചെയ്ത അനിയന്‍ബാവ ചേട്ടന്‍ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. സ്വതസിദ്ധമായ ചിരിയും സംഭാഷണശൈലിയുമായി അദ്ദേഹം പ്രേക്ഷകര്‍ക്ക് പ്രിയപ്പട്ടവനായതോടെ കൂടുതല്‍ സിനിമകള്‍ പടന്നയിലിനെ തേടിയെത്തി.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്മണി, വൃദ്ധന്മാരെ സൂക്ഷിക്കുക, കളമശ്ശേരിയില്‍ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കര്‍, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ
കൂട്ടുകുടുംബം, കഥാനായകന്, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ അഭിനയിച്ചു. നിരവധി ടെലിവിഷന്‍ സീരിയലുകളിലും…
NEWS 22 TRUTH . EQUALITY . FRATERNITY