അവശനിലയില്‍ വീട്ടിലെ അലമാരയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. തൃക്കടവൂര്‍ സ്വദേശിനിയായ 58 കാരിയാണ് മരിച്ചത്. അവശനിലയിലാണ് വീട്ടമ്മയെ വീട്ടിലെ തന്നെയുള്ള അലമാരയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
വീട്ടമ്മ അര്‍ബുദബാധിതയായിരുന്നു. മാനസിക വെല്ലുവിളി കൂടി നേരിട്ടിരുന്ന ഇവര്‍ നീരാവില്‍ ജംഗ്ക്ഷന് സമീപമുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY