വടക്കുകിഴക്കന്‍ ചൈനയില്‍ ശനിയാഴ്ച ഉണ്ടായ ഒരു വെയര്‍ഹൗസ് തീപിടുത്തത്തില്‍ പതിനാല് പേര്‍ മരിക്കുകയും പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലീന്റെ തലസ്ഥാനമായ ചാങ്‌ചുനില്‍ സ്ഥിതിചെയ്യുന്ന ലോജിസ്റ്റിക് വെയര്‍ഹൗസിന് ശനിയാഴ്ച ഉച്ചയ്ക്ക് തീപിടിച്ചു, രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുന്നുണ്ടെന്ന് സിന്‍ഹുവ വാര്‍ത്താ
ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിന് പുറത്ത് അഗ്നിശമന സേനാംഗങ്ങള്‍ ഗോവണി, ക്രെയിനുകള്‍ എന്നിവ ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ‘സംഭവത്തിന്റെ കാരണം
അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്,’ സിന്‍ഹുവ പറഞ്ഞു. ബില്‍ഡിംഗ് കോഡുകളുടെ അപര്യാപ്തമായ നടപ്പാക്കലും അനധികൃത നിര്‍മാണവും മൂലം ആളുകള്‍ക്ക് കത്തുന്ന കെട്ടിടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധ്യമല്ല. ചൈനയില്‍ മാരകമായ തീപിടുത്തങ്ങള്‍ അസാധാരണമല്ല