Breaking News

ക്ലബ് ഹൗസ് ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ; ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ മൊബൈല്‍ നമ്ബറുകള്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക്…

ദശലക്ഷക്കണക്കിന്​ ക്ലബഹൗസ്​ ഉപയോക്താക്കളുടെ മൊബൈല്‍ നമ്ബറുകള്‍ ഡാര്‍ക്ക്​ വെബില്‍ വില്‍പനക്ക്​. മൊബൈല്‍ നമ്ബര്‍ ഒഴികെ മറ്റ്​ സ്വകാര്യ വിവരങ്ങള്‍ ഒന്നും ഓഡിയോ ചാറ്റ്​ അപ്ലിക്കേഷനായ ക്ലബ്​ഹൗസില്‍ നല്‍കേണ്ടതില്ല.

ലക്ഷക്കണക്കിനാളുകളുടെ നമ്ബറുകള്‍ വില്‍പനക്ക്​ വെച്ച കാര്യം സെബര്‍ സുരക്ഷ വിദഗ്​ധനായ ജിതന്‍ ജെയിനാണ്​ ട്വീറ്റ്​ ചെയ്​തത്​. ഉപയോക്​താക്കളു​ടെ കോണ്‍ടാക്​ട്​ ലിസ്റ്റില്‍ ബന്ധപ്പെടുത്തി വെച്ച നമ്ബറുകളും അക്കൂട്ടത്തിലുള്ളതിനാല്‍ നിങ്ങള്‍ ക്ലബ്​ ഹൗസില്‍ ഇതുവരെ

അക്കൗണ്ട്​ തുടങ്ങിയിട്ടില്ലെങ്കിലും നമ്ബറുകള്‍ ഡാര്‍ക്ക്​ വെബിലെത്താന്‍ സാധ്യതയുണ്ടെന്നാണ്​ ജെയിന്‍ പറയുന്നത്​. വിഷയത്തില്‍ ക്ലബ്​ ഹൗസ്​ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഹാക്കര്‍

പേരുകള്‍ ഇല്ലാതെ ഫോണ്‍ നമ്ബറുകള്‍ മാത്രമാണ്​ വില്‍ക്കാന്‍ വെച്ചതെന്ന്​ സ്വതന്ത്ര സുരക്ഷ ഗവേഷകനായ രാജശേഖര്‍ രജാരിയ പറഞ്ഞു. ‘പേരോ ചിത്രങ്ങളോ വിവരങ്ങളോ ലഭ്യമല്ല.

ഫോണ്‍ നമ്ബറുകളുടെ പട്ടിക എളുപ്പത്തില്‍ എടുക്കാം. ഡേറ്റ ചോര്‍ന്നതായുള്ള അവകാശവാദം വ്യാജമാണെന്നാണ്​ തോന്നുന്നത്​’-

രജാരിയ ഐ.എ.എന്‍.എസിനോട്​ പറഞ്ഞു​. ക്ലബ്​ ഹൗസ്​ ആപ്പിന്​ സാ​ങ്കേതിക സഹായങ്ങള്‍ ചെയ്​ത ഷാങ്​ഹായ്​ കേന്ദ്രമായ ‘അഗോര’ ചൈനീസ്​ സര്‍ക്കാറിന്​ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുമെന്ന്​ യു.എസിലെ സ്റ്റാന്‍ഫോര്‍ഡ്​ സര്‍വകലാശാല മുന്നറിയിപ്പ്​ നല്‍കിയിരുന്നു.

ഇപ്പോള്‍ ‘ക്ഷണം’ ആവശ്യമില്ലാതെ ആര്‍ക്കും ക്ലബ്​ ഹൗസില്‍ ചേരാനുള്ള അവസരം ഒരുക്കിയിരുന്നു. മേയ്​ മധ്യ​ത്തോടെ ആന്‍ഡ്രോയ്​ഡ്​ ഓപറേറ്റിങ്​ സിസ്റ്റത്തില്‍ കൂടി

അവതരിപ്പിച്ചതോടെ 10 ദശലക്ഷം ഉപയോക്താക്കളെ കൂടി ക്ലബ്​ഹൗസില്‍ എത്തിക്കാനായതായി കമ്ബനി അവകാശപ്പെട്ടിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …