ജില്ലയില്‍ ആദ്യമായി സിക്ക രോഗം കണ്ടെത്തി. നെടുമ്ബന പഴങ്ങാലം സ്വദേശിനിയായ 30കാരിക്കാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന രോഗി ദിവസങ്ങളായി നെടുമ്ബനയില്‍ ഉണ്ടായിരുന്നു.
രോഗം കണ്ടത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് പ്രതിരോധ നടപടികള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയെന്ന് ഡി. എം. ഒ ഡോ. ആര്‍. ശ്രീലത അറിയിച്ചു. ഫോഗിംഗ്, സ്‌പ്രേയിംഗ്
എന്നിവ നടത്തുന്ന പ്രദേശം ഒരു മാസക്കാലയളവ് പ്രത്യേകമായി നിരീക്ഷിക്കും. രോഗിയുടെ വാസസ്ഥലവും പരിസരത്തെ 100 വീടുകളും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു ഔഷധം
ചേര്‍ത്ത കൊതുകുവലകള്‍ വിതരണം ചെയ്തു. വര്‍ധിച്ച കൊതുക്‌സാന്ദ്രതാ പ്രദേശങ്ങളായ കൊല്ലം കോര്പറേഷന്, മൈനൈഗപ്പള്ളി,
അഞ്ചല്, ആയൂര്, ഇടമുളയ്ക്കല്, തഴവ എന്നവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കും. ജില്ലയൊട്ടാകെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും എന്നും ഡി. എം. ഒ അറിയിച്ചു.