Breaking News

രാജ്യത്ത് സ്ഥിരീകരിക്കുന്ന പുതിയ കൊവിഡ് കേസുകളിൽ 41 ശതമാനവും കേരളത്തിൽ…

സംസ്ഥാനത്ത് ദിനംപ്രതിയുള്ള പുതിയ കൊവിഡ് കേസുകളുടെ എണ്ണം കൂടി വരുകയാണ്. രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ 41 ശതമാനവും കേരളത്തിൽ നിന്നാണ്.

കൊവിഡ് രോഗികളുടെ എണ്ണത്തിലും ജനസംഖ്യയിലും കേരളത്തേക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്രയിൽ പോലും ഇപ്പോൾ പ്രതിദിന കേസുകളുടെ എണ്ണം സംസ്ഥാനത്തെ അപേക്ഷിച്ച് കുറവാണ്.

രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായിൽ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 42,464 (മെയ് 6) വരെ എത്തിയിരുന്നു. ശക്തമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി ഇത് ക്രമേണ കുറഞ്ഞ് മൂന്നാം വാരത്തോടെ പതിനായിരത്തിനടുത്തേക്ക് താഴ്ന്നെങ്കിലും ജൂലൈ

ആദ്യവാരത്തോടെ വീണ്ടും കൂടുന്നതായാണ് കണ്ടത്. ജൂൺ മൂന്നാം വാരത്തോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരുന്നു. ഇവിടെ മുതൽ പ്രതിദിന പുതിയ കേസുകളുടെ എണ്ണം അതാത് ദിവസം രോഗം ഭേദമാകുന്നവരേക്കാൾ കൂടുതലായി തുടരുന്നു.

രോഗ വ്യാപനത്തിനുശേഷം 2021 ജൂണിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ നടന്നത്, 4450 പേർ. 2021 ഏപ്രിൽ വരെ പ്രതിമാസ മരണസംഖ്യ ആയിരം കടന്നിരുന്നില്ല.

ഈ മാസം ഇതുവരെ 2800 മരണങ്ങൾ നടന്നു, മൊത്തം മരണസംഖ്യ 16,000 കടന്നു. രാജ്യത്ത് സെപ്റ്റംബർ മാസത്തോടെ മൂന്നാം തരംഗമെത്താമെന്നാണ് വിദഗ്ദ്ധർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

എന്നാൽ സംസ്ഥാനത്ത് ഇതിന്റെ സൂചനകൾ കണ്ടുതുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഓണക്കാലം തുടങ്ങാൻ മൂന്നാഴ്ച മാത്രം ശേഷിച്ചിരിക്കെ ദിനം പ്രതിയുള്ള പുതിയ കേസുകൾ കൂടുന്നത്

ആശങ്കയുണർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നു ജില്ലകളിൽ രണ്ടായിരത്തിനു മുകളിലും നാല് ജില്ലകളിൽ ആയിരത്തിനു മുകളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …