Breaking News

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി…

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃ വീട്ടില്‍ വിസ്മയ എന്ന യുവതി മരണപ്പെട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി തള്ളി.

കോവിഡ് ബാധിതനായതിനാല്‍ പ്രതിയെവിശദമായി ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗികരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അതേസമയം,

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം  അപേക്ഷ നല്‍കും. കേസില്‍ കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട്

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായത്. പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …