Breaking News

തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ നഗരസഭയ്ക്കും പങ്കുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ കണ്ടെത്തല്‍…

തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ നഗരസഭയ്ക്കും പങ്കുണ്ടെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഈ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം നായ് പിടുത്തക്കാര്‍ക്ക് പണം നല്‍കിയതും തൃക്കാക്കര നഗരസഭയാണെന്നാണ് ആരോപണം. ഇത് സംബന്ധിച്ച തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഇവര്‍ക്ക് നല്‍കാനുള്ള പണം കണ്ടെത്തിയത് എവിടെ നിന്നെന്നും അന്വേഷണ സംഘം പരിശോധിക്കും. കേസില്‍ അറസ്റ്റിലായ നാലുപേര്‍ സജികുമാറാണ് തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് മൊഴി നല്‍കിയിരുന്നു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ സജികുമാറിനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ നോട്ടീസ് നല്‍കിയിട്ടുണ്ട്. ശാസ്ത്രീയമായി വന്ധ്യംകരണം നടത്താനുള്ള

എല്ലാ സൗകര്യങ്ങളും നഗരസഭയിലുള്ള സാഹചര്യത്തില്‍ നായ്ക്കളെ വന്ധ്യംക്കരിക്കുകയെന്ന ഹൈക്കോടതി ഉത്തരവ് പോലും പാലിക്കാതെയാണ് നായ്ക്കളെ കുടുക്കിട്ടും വിഷം കുത്തിവെച്ചും കൊന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …