Breaking News

വ്യാപാരികള്‍ ആത്മഹത്യയുടെ വക്കില്‍; ഓഗസ്റ്റ് 9 മുതല്‍ എല്ലാ കടകളും തുറക്കും ; വ്യാപാരി വ്യവസായി സംഘടന…

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം തുടര്‍ന്നാലും അടുത്തമാസം 9 മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണ്.

കട തുറക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് മരണം വരെ നിരാഹാരം കിടക്കും. ടിപിആര്‍ അടിസ്ഥാനമാക്കിയുളള

നിയന്ത്രണം സ്വീകാര്യമല്ല. മൈക്രോ കണ്ടെയ്ന്‍‍മെന്റ് സോണുകള്‍ അംഗീകരിക്കും. ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുടെ സമയം ചോദിച്ചിട്ടുണ്ടെന്നും സമയം അനുവദിച്ചാല്‍ ചര്‍ച്ച നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസറുദീന്‍ തൃശൂരില്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …