കടപുഴ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട നിലമേല്‍ സ്വദേശിയായ 22 കാരിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് യുവതി
പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയത്. സംഭവം നടന്ന ഉടന്‍ തന്നെ പ്രദേശവാസികള്‍ രക്ഷിച്ച് കരയില്‍ എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയില്‍ യുവതി മരിക്കുകയായിരുന്നു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവുമായി കഴിഞ്ഞ ആഗസ്റ്റ് 30ന് ആയിരുന്നു രേവതിയുടെ വിവാഹം നടന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY