വ്യാജ മദ്യം കുടിച്ച് ഏഴ് പേർ മരിച്ചതായി റിപോര്‍ട്. മധ്യപ്രദേശിലെ മന്ദ്സൗറിലാണ് സംഭവമെന്ന് അഡീഷണല്‍ ചീഫ് സെക്രടറി രാജേഷ് റജോര അറിയിച്ചു. ദുരന്തത്തെക്കുറിച്ച്
അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. ദുരന്തത്തെ തുടര്‍ന്ന് ജില്ല എക്‌സൈസ് ഓഫീസറെ സ്ഥലം മാറ്റിയിരുന്നു.
അതേസമയം കൂടുതല്‍ പേര്‍ ദുരന്തത്തിന് ഇരയായിട്ടുണ്ടെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആരോപിച്ചു.
വ്യാജ മദ്യം കഴിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ കണക്കല്ല സര്‍കാര്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് പാര്‍ടി കുറ്റപ്പെടുത്തി. വ്യാജ മദ്യം കുടിച്ച് പത്ത് പേരാണ് മരിച്ചത്. എന്നാല്‍ ദുരന്തത്തില്‍ ആറ് പേര്‍ മരിച്ചുവെന്നാണ് സര്‍കാര്‍ പറയുന്നത്.
മരണ സംഖ്യ കുറച്ച് കാണിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ആരോപിച്ചു. ഇതിനിടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ
പ്രാഥമീക അന്വേഷണത്തില്‍ വ്യാജ മദ്യം കുടിച്ച് തന്നെയാണ് മരണങ്ങള്‍ നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സാഹചര്യ തെളിവുകള്‍ വെച്ചാണ് അന്വേഷണസംഘം ഈ നിഗമനത്തില്‍ എത്തിയത്.
ഫോറന്‍സിക് റിപോര്‍ടുകള്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് രാജേഷ് റജോര വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തെ രാജേഷ് റജോരയാണ് നയിക്കുന്നത്.