Breaking News

ഇരുപതിനായിരത്തിൽ താഴാതെ കോവിഡ്; സംസ്ഥാനത്ത് ഇന്ന് 19,487 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ; 80 മരണം…

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,72,17,010 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 80 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,781 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 16,865 പേര്‍ രോഗമുക്തി നേടി.

മലപ്പുറം 3474
തൃശൂര്‍ 2693
പാലക്കാട് 2209
കോഴിക്കോട് 2113
എറണാകുളം 2072
കൊല്ലം 1371
കണ്ണൂര്‍ 1243

ആലപ്പുഴ 1120
കോട്ടയം 1111
തിരുവനന്തപുരം 969
കാസര്‍ഗോഡ് 715
പത്തനംതിട്ട 629
വയനാട് 530
ഇടുക്കി 375

19,487 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 3360
തൃശൂര്‍ 2680
പാലക്കാട് 1587
കോഴിക്കോട് 2090
എറണാകുളം 2025
കൊല്ലം 1366
കണ്ണൂര്‍ 1176

ആലപ്പുഴ 1106
കോട്ടയം 1045
തിരുവനന്തപുരം 879
കാസര്‍ഗോഡ് 693
പത്തനംതിട്ട 602
വയനാട് 515
ഇടുക്കി 363

98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 20, കാസര്‍ഗോഡ് 18, പത്തനംതിട്ട, കണ്ണൂര്‍ 13 വീതം, വയനാട് 7, എറണാകുളം, തൃശൂര്‍ 6 വീതം, കൊല്ലം 5, കോട്ടയം 4, തിരുവനന്തപുരം, കോഴിക്കോട് 2 വീതം, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …