മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ യുവമോര്‍ച്ച മുന്‍സംസ്ഥാന ട്രഷറര്‍ സുനില്‍ നായികിനെ കെ. സുന്ദരയുടെ മാതാവ് തിരിച്ചറിഞ്ഞു. സുനില്‍ നായിക്കാണ് തനിക്ക് പണം നല്‍കിയതെന്ന് പണം കൈപ്പറ്റിയ സുന്ദരയുടെ അമ്മ ബേഡ്ജി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
ബേഡ്ജി, സഹോദരിയുടെ മകന്റെ ഭാര്യ അനുശ്രീ എന്നിവരെ ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. അതേസമയം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപ നല്‍കിയെന്ന കെ. സുന്ദരയുടെ മൊഴി സുനില്‍ നായിക് നിഷേധിച്ചു.
വാണിനഗറിലെ വീട്ടിലെത്തി സുനില്‍ നായിക്കാണ് പണം നല്‍കിയതെന്ന് ബേഡ്ജി വ്യക്തമാക്കി. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന അനുശ്രീയും സുനില്‍ നായികിനെ തിരിച്ചറിഞ്ഞു. ഇരുവരും
നേരത്തെ കോടതിയില്‍ നല്കിയ രഹസ്യമൊഴി ആവര്‍ത്തിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് സംഘത്തിെന്റ ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടു. വാണിനഗറിലെ വീട്ടില്‍നിന്ന് പൊലീസ് ജീപ്പി
ലാണ് സുന്ദരയുടെ അമ്മയെയും ബന്ധുവിനെയും ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചത്. സുനില്‍ നായികിനെ വീണ്ടും ചോദ്യം ചെയ്യും.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകും എന്നാണ് ക്രൈം ബ്രാഞ്ച് നല്കുന്ന സൂചന. അതേസമയം എസ്.എസ്.എസ്.ടി വകുപ്പു പ്രകാരമുള്ള വകുപ്പുകള്‍ ഇപ്പോഴും ചേര്‍ത്തിട്ടില്ല.
ഇക്കാര്യത്തില്‍ പൊലീസ് കെ. സുരേന്ദ്രനെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. കൂടുതല്‍ പേരുടെ ചോദ്യം ചെയ്യല്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. നിലവില്‍ കോഴ നല്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനാണ് സുരേന്ദ്രനെതിരെ കേസ്.
സുന്ദരയെ തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഉള്‍പ്പെടുത്തുമെന്നാണ് സൂചന. പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പരാതിക്കാരനായ
സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മഞ്ചേശ്വരെത്ത എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.വി. രമേശന് നേരത്തേ അതൃപ്തി അറിയിച്ചിരുന്നു