പണം കടം ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിലായി. 17കാരിയ്ക്കുനേരെ അതിക്രമം നടത്തിയ 56കാരനാണ് അറസ്റ്റിലായത്.
കൊട്ടാരക്കര പൊലീസാണ് ഇദ്ദേഹത്തെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പണം കടം ചോദിച്ചത് നൽകാത്തതിലുള്ള വിരോധത്താലാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. പെൺകുട്ടിയെ ദേഹോപദ്രവമേൽപിച്ചശേഷം തറയിൽ തള്ളിയിടുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
NEWS 22 TRUTH . EQUALITY . FRATERNITY