Breaking News

ലോക്ഡൗണ് നിയന്ത്രണം ഇനി ഏതു രീതിയില്‍? നിർദേശങ്ങൾ വിദഗ്ദ്ധ സമിതി ഇന്ന് സമർപ്പിക്കും….

ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ് നിയന്ത്രണ രീതിക്ക് ബദലായുള്ള നിർദേശങ്ങൾ വിദഗ്ദ്ധ സമിതി ഇന്ന് സമർപ്പിക്കും. നാളെ ചേരുന്ന അവലോകന യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.

നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്റ്റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം. വാരാന്ത്യ ലോക്ഡൗണ് പിൻവലിക്കാനും ശുപാർശയുണ്ടാകും.

രോഗവ്യാപനം ഇല്ലാത്തയിടങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിർദേശം. പരിപൂർണ്ണമായി ഇളവുകൾ നൽകുന്നതിന് എതിരെ കേന്ദ്രം

സ്വീകരിക്കുന്ന നിലപാടും സർക്കാർ പരിഗണിക്കും. എന്നാൽ ഓണക്കാലവും, നിയന്ത്രണങ്ങൾക്ക് എതിരായ പ്രതിഷേധവും കണക്കിലെടുത്തു കൂടുതൽ ഇളവുകൾക്ക് തന്നെയാണ് സാധ്യത.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …