Breaking News

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര പീഡനം; 19 കാരി ജീവനൊടുക്കി…

സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് 19 കാരിയായ യുവതി ജീവനൊടുക്കി. ചെന്നൈയ്ക്ക് സമീപം സേലയൂര്‍ സ്വദേശിനിയാണ് തൂങ്ങി മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

എട്ടുമാസം മുന്‍പായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹസമയം സ്ത്രീധനമായി പെണ്‍വീട്ടുകാര്‍ 15 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും നല്‍കിയിരുന്നു. സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനായ യുവാവ് മദ്യപിച്ചെത്തി സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട്

യുവതിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെ രണ്ടാഴ്ചമുമ്ബ് യുവാവിന്റെ വീട്ടില്‍നിന്ന് യുവതി സ്വന്തംവീടായ സേലയൂരിലേക്ക് പോയി. കഴിഞ്ഞ ദിവസം രാത്രി ഭര്‍ത്താവ് ഫോണിലൂടെ

വിളിച്ച്‌ കുറെനേരം സ്‌നേഹയുമായി സംസാരിച്ചിരുന്നു. അതിനുശേഷം മുറിയില്‍ക്കയറി വാതിലടച്ച യുവതി തിങ്കളാഴ്ച രാവിലെയായിട്ടും വാതില്‍തുറന്നില്ല. സംശയംതോന്നിയ

മാതാപിതാക്കള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്

യുവതിയുടെ അച്ഛന്‍ രവിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …