Breaking News

തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേനയുടെ ​വെടിവെപ്പ്, ഒരാള്‍ക്ക്‌ പരിക്കേറ്റു…

തമിഴ്‌നാട് മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ലങ്കന്‍ നാവികസേനയുടെ വെടിവെപ്പ് ഒരാള്‍ക്ക് പരിക്കേറ്റു. യാതൊരു മുന്നറിയിപ്പുമില്ലാതെ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തുവെന്ന മത്സ്യത്തൊഴിലാളികളുടെ പരാതിയില്‍ ശ്രീലങ്കന്‍ നേവി

ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുരുകാനന്ദത്തിന്റെ നേതൃത്വത്തില്‍ നാഗപട്ടണത്തെ 10 മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങുകയും ജൂലൈ 29 മുതല്‍ തീരത്തുനിന്ന് 40 നോട്ടിക്കല്‍

മൈല്‍ അകലെ മത്സ്യബന്ധനം നടത്തുകയും ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഓഗസ്റ്റ് 1 ന് പുലര്‍ച്ചെ 4.30 ഓടെ കൊടിയക്കരയ്ക്കും വേദാരണ്യത്തിനും ഇടയിലുള്ള പ്രദേശത്ത് ഒരു മുന്നറിയിപ്പും

നല്‍കാതെ ശ്രീലങ്കന്‍ നേവി ബോട്ട് മത്സ്യത്തൊഴിലാളികളെ സമീപിച്ചു. കപ്പലില്‍ P462 എന്ന അടയാളം ഉണ്ടായിരുന്നു, ശ്രീലങ്കന്‍ നേവി ബോട്ടില്‍ ഏഴ് പേരെ മത്സ്യത്തൊഴിലാളികള്‍ക്ക് കാണാനായി. വെടിയൊച്ച കേട്ട് ഞെട്ടിപ്പോയതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …