Breaking News

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 108 കൊവിഡ് മരണം; ‌‌‌21,378 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി.

എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,79,12,151 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,211 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 19,478 പേര്‍ രോഗമുക്തി നേടി.

മലപ്പുറം 3691
തൃശൂര്‍ 2912
എറണാകുളം 2663
കോഴിക്കോട് 2502
പാലക്കാട് 1928
കൊല്ലം 1527
കണ്ണൂര്‍ 1299

കോട്ടയം 1208
തിരുവനന്തപുരം 1155
കാസര്‍ഗോഡ് 934
ആലപ്പുഴ 875
വയനാട് 696
പത്തനംതിട്ട 657
ഇടുക്കി 367

21,378 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 835 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

മലപ്പുറം 3572
തൃശൂര്‍ 2894
എറണാകുളം 2622
കോഴിക്കോട് 2470
പാലക്കാട് 1406
കൊല്ലം 1521
കണ്ണൂര്‍ 1158

കോട്ടയം 1155
തിരുവനന്തപുരം 1120
കാസര്‍ഗോഡ് 921
ആലപ്പുഴ 868
വയനാട് 679
പത്തനംതിട്ട 632
ഇടുക്കി 360

87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, പാലക്കാട് 15, പത്തനംതിട്ട 10, കാസര്‍ഗോഡ് 9, എറണാകുളം 7, കൊല്ലം, കോഴിക്കോട് 6 വീതം, തൃശൂര്‍ 5, കോട്ടയം 4, തിരുവനന്തപുരം, മലപ്പുറം, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …