Breaking News

പരീക്ഷ എഴുതാന്‍ എത്തിയ 21 മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ; സമ്ബര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈന്‍ ചെയ്തു; ഓഫീസ് സീല്‍ ചെയ്തു…

ഹാസന്‍ ജില്ലയിലെ നഴ്സിംഗ് കോളേജിലെ 21 മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ ഹസ്സനിലെ നിസര്‍ഗ നഴ്സിംഗ് കോളേജില്‍ എത്തിയത്.

പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ഇവരെ കോളേജ് അധികൃതര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വന്ന എല്ലാവരും കൊവിഡ് പോസിറ്റീവ് ആണെന്നറിയുന്നത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം

അറിയിക്കുകയായിരുന്നു. അധികൃതരെത്തി വിദ്യാര്‍ത്ഥികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതോടൊപ്പം മലയാളി വിദ്യാര്‍ത്ഥികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 27 ഓളം വിദ്യാര്‍ത്ഥികളെ ജില്ലയിലെ

ശ്രീ രംഗ ഗസ്റ്റ് ഹൗസില്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും അത് സീല്‍ ചെയ്യുകയും ചെയ്തു. ഇവര്‍ കൊവിഡ് പരിശോധനകള്‍ക്ക് വിധേയരായിട്ടുണ്ടെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …