കൊല്ലം ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനത്തിനിരയായി ജീവനൊടുക്കിയ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ അന്വേഷണ വിധേയമായി ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. കേരള സിവില്‍ സര്‍വീസ് ചട്ട 11 (8) പ്രകാരമാണ് ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
വിസ്മയ മരിച്ചതിന് പിന്നാലെ അറസ്റ്റിലായ കിരണ്‍ നിലവില്‍ റിമാന്‍ഡിലാണ്. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍.
അറസ്റ്റിലായ ശേഷം ഇയാളോട് മോട്ടോര്‍ വാഹനവകുപ്പ് വിശദീകരണം തേടിയിരുന്നു. ഈ വിശീദകരണം പരിശോധിക്കുകയും പോലീസ് അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് ഉറപ്പായ ശേഷവുമാണ് നടപടിയുണ്ടായത്.
കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ലെന്നും പെന്ഷന് പോലും സാധ്യതയില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നടപടിയില്‍ സന്തോഷമുണ്ടൈന്ന് വിസ്മയയുടെ കുടുംബവും പ്രതികരിച്ചു.