പ്രേക്ഷകര്‍ ആകംക്ഷയോടെ കാത്തിരുന്ന നവരസ എന്ന ആന്തോളജി ചിത്രത്തിനെതിരെ ബാന്‍ ക്യാമ്ബെയ്ന്‍. നവരസയുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്.
തമിഴ് ദിനപത്രമായ ദിനതന്‍തിയിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. തുടര്‍ന്നാണ് ട്വിറ്ററില്‍ ബാന്‍ നെറ്റ്ഫ്‌ലിക്സ് എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആകാന്‍ തുടങ്ങി. ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണ്, നെറ്റ്ഫ്‌ലിക്‌സിനെതിരെ വേണ്ട നിയമനടപടി
സ്വീകരിക്കണം എന്നാണ് ട്വിറ്ററില്‍ ഉയരുന്ന ആവശ്യം. ഖുറാനിലെ വാക്യം പോസ്റ്ററില്‍ നിന്നും നീക്കം ചെയ്ത് ചിത്രം പ്രമോട്ട് ചെയ്യാന്‍ മറ്റ് വഴികള്‍ സ്വീകരിക്കണം എന്നും ചിലര്‍ ട്വീറ്റ് ചെയ്തു. സൂര്യ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നവരസ ഇന്നലെയാണ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും
ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്.
ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും.
ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്. എ.ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്,
കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.