കേരളത്തിൽ പ്രതിപക്ഷവും കോൺഗ്രസ് പാർട്ടി നേതൃത്വവും ദുർബലമാകുന്നുവെന്ന് ഹൈക്കമാൻഡിന് പരാതി. സർക്കാരിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും നിർണ്ണായക വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു.
പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പരാതിയുണ്ട്. പരാതിക്ക് പിന്നിൽ എ,ഐ ഗ്രൂപ്പുകൾ. കെപിസിസി നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവിന്‍റെയും പ്രവർത്തനത്തെ വിമർശിച്ചാണ് ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്.
വി ഡി സതീശനെയാണ് ഗ്രൂപ്പുകൾ പ്രധാനമായും ഉന്നം വയ്ക്കുന്നത്. സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന പ്രവർത്തനമായിരിക്കും പ്രതീക്ഷിച്ചതെന്നും എന്നാൽ പല നിർണ്ണായ വിഷയങ്ങളിലും മൃദു
സമീപനമാണ് ഉണ്ടായതെന്നുമാണ് പരാതി. കെപിസിസി പുനസംഘടന വൈകുന്നതിലും അതൃപ്തിയുണ്ട്. പാർലമെന്റ് സമ്മേളനം നടക്കുന്നത് കൊണ്ടാണ് ഇത് വൈകുന്നതെന്നാണ് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിന്റെ പ്രതികരണം.